Saturday, March 16, 2019

വീട്ടു മുറ്റ ചർച്ചയിൽ ശശിധരൻ മാസ്റ്റർ പറഞ്ഞത്

 (കുറിപ്പുകളിൽ നിന്നും ഓർമയിൽ നിന്നും സംഗ്രഹിച്ചത് .ഇതേ വാക്കുകൾ തന്നെയാവില്ല ശശിധരൻ മാസ്റ്റർ ഉപയോഗിച്ചത്.)

 വിഷയം -എഴുത്തും വായനയും നേരിടുന്ന വെല്ലുവിളികൾ 

യഥാർത്ഥ അനുഭവങ്ങൾ അവയുടെ സൂക്ഷ്മ തലത്തിൽ ഇല്ലാതിരിക്കുകയാണ് ആധുനികോത്തരതയുടെ ഒരു പ്രശ്‌നം .വസ്തുതകൾ നിലനില്ക്കുന്നില്ല ,അവയുടെ വ്യാഖ്യാനങ്ങൾ മാത്രം നിലനിൽക്കുന്നു .എഴുത്തുകാരനും എഴുത്തും രണ്ടായി പോയിരിക്കുന്നു .എഴുത്തധികാരം എന്ന ഒരു യാഥാർഥ്യം കാണേണ്ടതുണ്ട് .എസ് ഹരീഷ് എഴുതിയ മീശ -മലയാളത്തിലെ മികച്ച 10 നോവലുകളിൽ ഒന്ന് - വേണ്ടത്ര വായിക്കപ്പെടാതെ പോയത് ഈ എഴുത്തധികാരത്തിന്റെ ബലത്തിലാണ് .എഴുത്തധികാരം കൃത്രിമ ഭാവുകത്വത്തെ സൃഷ്ടിക്കുകയും യാഥാർത്ഥമായതിനെ മറച്ചു വെക്കുകയും ചെയ്യുന്നു .
ശബരിമല സംരക്ഷണമെന്ന പേരിൽ ഈയിടെ നടന്ന ജാഥകൾ പൊതു മനസ്സിൽ യഥാർത്ഥ രാഷ്ട്രീയം ഇല്ല എന്നതിനുദാഹരണമാണ് .വേണ്ടത്ര മാനുഷിക സമീപനം ഉണ്ടാവു ന്നില്ല .ആഗോളവത്കരണത്തെ പിൻപറ്റി വന്ന ഒരുതരം നിർവികാരത -അവനവൻ കുടുംബം -യും ചർച്ച ചെയ്യേണ്ടതാണ് .ആധുനികോത്തരത യുടെ ഒരു രീതിയാണിത് .ഉൽപ്പന്നങ്ങളെ എന്ന പോലെ സ്തുതി വചനങ്ങളിലൂടെ ജനസമ്മതി നിർമ്മിക്കുന്നു .പഴയ  സാഹിത്യം പുതിയ സാഹിത്യത്തിൽ നിന്നും വ്യത്യസ്തമാകുന്നത് ഇങ്ങിനെയാണ്‌ .ഇന്നത്തെ യാഥാർഥ്യങ്ങൾ പലതും നിർമിത പാ ഠങ്ങളാണ്‌ .ആൾക്കൂട്ടം ,ഖസാക്കിന്റെ ഇതിഹാസം  തുടങ്ങിയ കൃതികളും കെ ജീ ശങ്കരപ്പിള്ള ആറ്റൂർ രവി വർമ്മ എൻ പ്രഭാകരൻ തുടങ്ങിയ എഴുത്തുകാരും പഠനാർഹമാകുന്നതു് ഇവിടെയാണ്
പുതിയ കേരളം  ആശാവഹമാണ് .പക്ഷെ എഴുത്തിന്റെ സൂക്ഷ്മ തലങ്ങൾ കാണുന്നില്ല .വീട്ടുമുറ്റ ചർച്ചയിൽ സമകാലിക എഴുത്തുകാരെയാണ് ചർച്ച ചെയ്യേണ്ടത് .

എഴുത്തിന്റെ പ്രമേയങ്ങളിൽ മാറ്റം വന്നു .ഉദാ -ദാരിദ്ര്യം : ദരിദ്രന്റെ ചെറുത്തു നിൽപ് അശ്ലീലമായി കരുതുന്ന അവസ്ഥ .പണ്ട് പ്രണയം ശരീരത്തിനകത്തെ സൗരയൂഥമോ താരാവലിയോ ആയിരുന്നെകിൽ ഇന്ന് കേവലമായ അഡ്ജസ്മെന്റുകളാണ് .

പുതിയ എഴുത്തുകാർ പ്രതീക്ഷക്ക്‌ വക നൽകുന്നുണ്ട് .അവർ ജീവിതത്തിന്റെ പുതിയ നേരുകൾ വ്യക്തമാക്കി തുടങ്ങുന്നു .ബിനോയ് തോമസിന്റെ ചെറുകഥകളിൽ ഭൂപ്രകൃതിയുടെ ചൂര് അനുഭവപ്പെടുന്നു .ഫ്രാൻസിസ് നൊറോന ആലപ്പുഴയുടെ വർത്തമാനകാല ജീവിതം പറയുന്നു .പുതിയരാഷ്ട്രീയ ബോധവും അധസ്ഥിത ജീവിത ചിത്രീകരണവും ബന്ധപ്പെട്ടു കിടക്കുന്നതു നവീന രചനകളിൽ കാണാം . സിന്ധു കെ വി ( ശ്രീകണ്ഠപുരം )യുടെ രചനകൾക്ക് പുതിയ ഒരു ഭാഷയും രൂപവും ശബ്ദവും ഉണ്ട് .അവ സ്ത്രീത്വ തീവ്രതകളെ അവതരിപ്പിക്കുന്നതിനോടൊപ്പം പുരുഷലോകത്തിന്റെ വേവലാതികളെ വിസ്മരിക്കുന്നില്ല എന്നതു എടുത്തു പറയേണ്ടതാണ് .പക്ഷെ പുതിയ എഴുത്തിന്റെ രീതി ,സംസ്കാരം ,ഭാവുകത്വം  വായനക്കാരിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾ അല്ലെങ്കിൽ പത്ര പ്രവർത്തകർ പരാജയപ്പെടുന്നു .വിമർശനാല്മകമായ പ്രതികരണങ്ങൾ സ്വീകരിക്കപ്പെടു ന്നില്ലാ .JOURNALISM is not a vocation but a frustration എന്ന അഭിപ്രായം ഇവിടെ പ്രസക്തമാകുന്നു .

 സാധാരണ വായനക്കാരൻ സാഹിത്യ വായനയിൽ നിന്നകന്നു .നേരിട്ടു സംവദിക്കാനുള്ള അവസരം അവനു ലഭ്യമാകാതെയുമായി .പുതിയ സാഹിത്യം ചരിത്ര നിരപേക്ഷമായ യാഥാർഥ്യത്തെ അവതരിപ്പിക്കാൻ ശ്രമിച്ചു .എഴുത്തിന്റെ ദർശനം മരണത്തിലൂന്നിയതായി .അവയിൽ തെളിയുന്ന ജീവിതം അയഥാർത്ഥമായതും ഈ അകൽച്ചക്കു കാരണമായി .
എന്നാൽ നിലനില്കുന്ന ജീവിത ത്തെ രൂപപരമായി നിർണയിക്കാൻ ശ്രമിച്ചു എന്നത് പുതിയ എഴുത്തിന്റെ ഒരു വ്യത്യാ സമാണ് .എഴുത്തു പൂർത്തീകരിക്കുന്നതു വായനക്കാരന്റെ പങ്കാളിത്തത്തോടെ പൂരിപ്പിക്കുന്നതായിട്ടാണ് എന്നത് പുതിയ എഴുത്തിന്റെ സൂക്ഷമ തല വ്യതിയാനമാണ് .
. ---...........by CKR..........................


 .


No comments:

Post a Comment