Sunday, March 10, 2019

സർഗ്ഗവേദി റീഡേഴ്സ് ഫോറം വീട്ടുമുറ്റ ചർച്ച വ്യത്യസ്തമായ അനുഭവം


ആലക്കോട് സർഗ്ഗവേദി റീഡേഴ്സ് ഫോറം വീട്ടുമുറ്റ ചർച്ച മാർച്ച് 10 ഞായർ 3 മണിക്ക് കൊട്ടയാട്ഐക്കര പാപ്പച്ചന്റെ വീട്ടു മുറ്റത്തു നടന്നു .നൂറിലധികം  പേർ പങ്കെടുത്തു .സംഘാടന മികവു കൊണ്ടും ആഴമേറിയ സാഹിത്യ ചർച്ചകൾ കൊണ്ടും  മിക വ്  പുലർത്തിയ പ്രോഗ്രാമിൽ വേനൽമഴയും വേറിട്ട ഒരു പ്രകടനം കാഴ്ച വെച്ചു .

പ്രശസ്ത നാടകകൃത്തും ,നിരൂപകനും, തിരക്കഥാകൃത്തുമായ എൻ ശശിധരനാണ് അതിഥിയായെത്തിയത് .
എഴുത്തും വായനയും പുതിയ വെല്ലുവിളികൾ എന്ന വിഷയം അദ്ദേഹം അവതരിപ്പിച്ചു.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാന്തൻ ദ ലവർ ഓഫ് കളറിന്റെ സംവിധായകൻ ഷെരീഫ് ഈസ, തിരക്കഥാകൃത്ത് പ്രമോദ് കൂവേരി, കൈരളി നോവൽ മൽസര വിജയി കെ.എസ് വിനോദ് ,ജിയോഗ്രഫിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: കെ.വി. ദീപേഷ് ,ജയ്പ്പൂർ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേടിയ ടി.ജി. പ്രഭാകരൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു

മലയോര മേഖലയുടെ സാംസ്കാരിക ചരിത്ര ത്തിലെ ഈ അവിസ്മരണീയ മുഹൂർത്തത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു .


മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ സമൂഹത്തെ നിർമ്മിക്കുന്നതിൽ ,എഴുത്തിനും ,വായനയ്ക്കും ,
കലയ്ക്കും, സംഗീതത്തിനും സിനിമയ്ക്കുമെല്ലാം വലിയപങ്കുണ്ട്.  അത്തരമൊരു വലിയ ഉത്തരവാദിത്വമാണ്
,സർഗ്ഗവേദി റീഡേഴ്സ് ഫോറം, ആലക്കോട്ഫിലിം സൊസൈറ്റി കൂട്ടായ്മ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്.








എൻ ശശിധരൻ മാസ്റ്റർ -മറുപടി പ്രസംഗം 



REVIEWS
[9:27 PM, 3/10/2019] +91 82818 67661: എല്ലാ കുടുംബാംഗങ്ങൾക്കും നമസ്കാരം.
സാർഥകമായ ഒരു വീട്ടുമുറ്റ ചർച്ചകൂടി നടന്നു കഴിഞ്ഞു.
വിഷയാവതരണത്തെക്കാൾ ചർച്ചയും തുടർന്നുള്ള അർഥവത്തായ മറുപടിയുമാണ് എനിക്കേറെ ഇഷ്ടമായത്.
പാപ്പച്ചൻ ചേട്ടന്റെ സ്നേഹമസൃണമായ വാക്കുകൾക്കും സ്വീകരണത്തിനും ഒത്തിരി നന്ദി.
പ്രൗഢമായ വാക്കുകളായിരുന്നു ശശിധരൻ മാഷുടേത്.
എൻ.പ്രഭാകരൻ മാഷിന്റെ - ആഗോളവൽക്കരണം സാഹിത്യത്തിലും മാനുഷിക മൂല്യബോധത്തിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള നിലപാടുകളും ഇന്നത്തെ ക്ലാസ്സും ചേർത്തു ചിന്തിക്കാനാണ് എനിക്കിഷ്ടം.
മാറ്റം വന്ന കേരളീയ മനസ്സിൽ virtual reality - ക്കാണ് ഇപ്പോൾ കൂടുതൽ സ്ഥാനം എന്ന് പ്രഭാകരൻ മാഷ് പറഞ്ഞതായി ഓർമ വരുന്നു. ഇവിടെയും യാഥാർത്ഥ്യത്തെ സൃഷ്ടിക്കുന്ന പുതു എഴുത്തുകാരുടെ സമൂഹം രൂപപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞത് ശരിയാണ് എന്ന് എനിക്കഭിപ്രായമുണ്ട്.
അതിനെ ഉദാഹരിക്കാനാണ് മാഷ് പഴയ എഴുത്തുകാരെക്കുറിച്ച് പറഞ്ഞത്. അന്ന് എഴുത്തുകാരനും കൃതിയും രണ്ടായിരുന്നില്ല.എന്നാൽ ഇന്ന് സ്ഥിതി മറിച്ചാണ്.
'

'എഴുത്തധികാരം' എന്നത് ഇന്ന് സൃഷ്ടിക്കപ്പെടുകയല്ലേ?
'ബാഹുബലി' എന്ന സിനിമ ഇറങ്ങുന്നതിന് രണ്ടു മാസം മുമ്പേ അതിനെക്കുറിച്ച് പരസ്യമിറക്കി സിനിമ ഇന്നതാണ് എന്ന ബോധ്യം കാണികളിൽ സൃഷ്ടിച്ചെടുക്കുന്നു. - അങ്ങനെ ചർച്ച സൃഷ്ടിച്ച് സിനിമ ഹിറ്റാക്കുന്നു.
 ഇതു തന്നെയല്ലേ ഇന്ന് എഴുത്തിലും സംഭവിക്കുന്നത്. എന്തായാലും ഇത്തരം ചിന്താശകലങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ നമ്മിലേക്കു പകരാൻ നമ്മുടെ കൂട്ടായ്മ അവസരമൊരുക്കുന്നുവെന്നത് അഭിമാനം തരുന്നു.
 ഒപ്പം സന്തോഷവും
[9:32 PM, 3/10/2019] Prasad Alakod: ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്ന പലരും
പങ്കെടുത്തില്ല എന്ന ശക്തമായ പ്രതിഷേധം ഞാൻ രേഖപ്പെടുത്തുന്നു..
[9:32 PM, 3/10/2019] +91 82818 67661: കഠിനാധ്വാനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ നമ്മുടെ കുടുംബാംഗങ്ങളായ പ്രഭാകരൻ മാഷ്, വിനോ ദ് മാഷ്, ഡോ. ദീപേഷ് .കെ വി ,പ്രമോദ് കൂവേരി, ഷെരീഫ് ഈസ എല്ലാവർക്കും അഭിനന്ദനങ്ങൾ!

[9:46 PM, 3/10/2019] +91 81292 51115: ഔചിത്യം നോക്കി മാത്രമേ നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾ പ്രതികരിക്കൂ...
[9:57 PM, 3/10/2019] +91 94475 19575: നല്ല പരിപാടി ,
ശശിധരൻ മാഷിന്റെ അഭിപ്രായങ്ങളോട് യോജിപ്പ് രേഖപ്പെടുത്തുന്നു .
മറ്റൊരു പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതുണ്ടായതിനാൽ മുപടി പ്രസംഗം കേൾക്കാൻ സാധിച്ചില്ല എന്ന വിഷമമുണ്ട് .

മാഷ് പറഞ്ഞ ഒരു കാര്യം പ്രത്യേകം സ്മരണീയം ,ചില ബിംബങ്ങളെ മുന്നിൽ നിറുത്തി അവരുടെ രചനാശൈലിയുമായി താരതമ്യം ചെയ്ത് പുതിയ എഴുത്തുകാർക്ക് മാർക്കിടുന്ന പ്രവണത ഒട്ടുമേ ആശാസ്യമല്ല .

നല്ല പ്രോഗ്രാം ,നല്ല സംഘാടനം ,നല്ല പങ്കാളിത്തം ,നല്ല അന്തരീക്ഷം [ തലക്കുമുട്ടെ തൂങ്ങി നില്ക്കുന്ന മാങ്ങകൾക്കടിയിലിരുന്ന് ഇതുപോലൊരു ചർച്ചയിൽ പങ്കെടുക്കുന്നത് അവിസ്മരരീയമായ അനുഭവം തന്നെ .

സംസാരിച്ചവരൊക്കെ തന്നെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു .

പോരാത്തതിന് കടുത്ത വേനലിൽ ഒരു കുളിർ മഴയും സ്വാദിഷ്ടമായ കപ്പയും ചമ്മന്തിയും .

ആനന്ദലബ്ദിക്കിനിയെന്തു വേണം.


എല്ലാവർക്കും റൊമ്പ നൻട്രി...

No comments:

Post a Comment