വനിതാദിനം മാർച്ച് 8 ,2019

 വനിതകൾ ഇനിയും സജീവമായി മുന്നോട്ട്..
വാട്സഗ്രൂപ് ചർച്ച യിൽ  നിന്ന് ( EDITED-CKR)
PRASAD ALAKODE : Women empowerment doesn't mean making women strong. They already are strong. Women empowerment means to change the perspective of the society and its men towards women.

വനിതകൾ തങ്ങളുടെ ശക്തി സ്വയം തിരിച്ചറിയട്ടെ
CKR :അവകാശങ്ങൾ വനിതകൾക്ക് ലഭ്യമായത് പോരാട്ടങ്ങളിലൂടെയാണ്. ഒന്നും താനേ വന്നതല്ല. വിശ്വാസം തന്നതുമല്ല. ഓർമകൾ ഉണ്ടായിരിക്കണം.

CKR :വനിതാ ദിനത്തിനു തുടക്കമായത് 1857 മാർച്ച് 8 നു നൂയോർക്കിൽ നടന്ന വനിതകളുടെ പ്രക്ഷോഭമാണ്.

SURJITH : appreciates.


CKR :ശമ്പളക്കുറവിനെ തിരെയും അധിക സമയം ജോലി ചെയ്യിക്കുന്നതിനെതിരെയും വോട്ടവകാശത്തിനു വേണ്ടിയും ആയിരുന്നു ആ പ്രക്ഷോഭം.ചെ യ്തു കൊണ്ടിരുന്ന ജോലി പോലും നഷ്ടപ്പെടുമെന്ന സാഹചര്യം വകവെക്കാതെ യാണ് സ്ത്രീകൾ അന്ന് തെരുവിലിറങ്ങിയത്.ഇന്ന് ഒരു മാർച്ചിനു വിളിച്ചാൽ പോലും പലരും ഏപ്രിലാകട്ടെ എന്നു മടിക്കുകയാണ്.

JITHESH KAMBALLUR ( forwrds a post )അന്താരാഷ്ട്ര വനിത ദിനം ചരിത്രത്തിലൂടെ

    1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്

 തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല

 ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല

 വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകളുടെ ഓർമക്കായിട്ടായിരുന്നു വനിതാദിനാചരണം

അതിനെ തുടർന്ന് 1910 ൽ , കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു

 ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിൻ ആണ് ഇതിനു മുൻകൈ എടുത്തത്‌

അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി

 തുടർന്ന് തൊട്ടടുത്ത വർഷം, 1911 മാർച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. ഇതനുസരിച്ച്,1911 മാർച്ച്‌ 19നു ജർമ്മനിയും സ്വിറ്റ്സർലാന്റുംഉൾപ്പെടെ ഉള്ള രാജ്യങ്ങൾ വനിതാദിനം ആചരിച്ചു

1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനം , റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു. റഷ്യയിൽ മാർച്ച് 8 ഇന്നും വിപുലമായി ആചരിക്കുന്നു, അവിടെ അത് പൊതു അവധി ദിവസവുമാണ്

1975-ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.

[10:10 AM, 3/8/2019] Prasad Alakod: വായനയും ,എഴുത്തും ,
സിനിമയും ,സംഗീതവും ഒക്കെ ചേർന്ന ഒരു സർഗ്ഗാത്മക ലോകത്തിലേയ്ക്ക് റീഡേഴ്സ് ഫോറം എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നു.
[10:11 AM, 3/8/2019] Prasad Alakod: റീഡേഴ്സ് ഫോറത്തിന് ഒരു വനിതാ സബ്ബ് കമ്മറ്റി വേണം എന്ന് നേരത്തെ ആലോചിച്ചിരുന്നു വെങ്കിലും നടന്നിട്ടില്ല
[10:14 AM, 3/8/2019] Prasad Alakod: ഇത്തരം പരിപാടികൾ അനാവശ്യം എന്ന തോന്നലാണ് പൊതുവെ ഉള്ളത് [ റീഡേഴ്സ് ഫോറത്തിൽ ഉള്ളവരെ അല്ല ഉദ്ദേശിച്ചത്.]
പൊതു സമൂഹത്തിൽ
ഇപ്പോഴും സ്ത്രീകൾ വീട്ടുജോലികൾ ചെയ്ത് വീട്ടിനുള്ളിൽ കഴിയേണ്ടവർ എന്ന ധാരണ ബലവത്തായി ഉണ്ട്....
[10:16 AM, 3/8/2019] Prasad Alakod: പുതിയ തലമുറയിലെ പെൺകുട്ടികൾ പക്ഷെ equality ആഗ്രഹിക്കുന്നുണ്ട്....👍

PRASAD ALAKOD :( REPLY TO CKR )

മതപരമായ ചടങ്ങുകൾക്കും ഘോഷയാത്രകൾക്കും മാത്രമാണ് ഇന്ന് കൂടുതൽ സ്ത്രീകളും മടി കൂടാതെ രംഗത്തിറങ്ങുക.
SACHARIAS :അതിന് വീട്ടിലെ പുരുഷൻ മാരുടെയും സമുദായ പ്രമാണി മാരുടെയും പിൻതുണ ലഭിക്കുകയും ചെയ്യും.....
ഇവരൊക്കെ ഇറങ്ങി കലേം സാഹിത്യവുമൊക്കെ കയ്യടക്കിയാൽ തീർന്നില്ലേ  ...? 
(മാഷ് കുറേ നേരമാല്ലോ ഈ ഏകപാത്ര നടനം . അതോണ്ടാ    .
ഒന്നും ധരിക്കരുത്)

JITHESH : സ് ത്രീയാണ്  കുട്ടിയെ സാമൂഹ്യ ജീവിയാക്കുന്നത്. 98% അമ്മമാരും മതാചാര നിഷ്ഠകൾ മക്കളെ കൃത്യമായ് പാലിച്ച് ശീലിപ്പിക്കുന്നുണ്ട്.
ഒരാൾ ആചാരങ്ങളെ ലംഘിക്കാൻ തുടങ്ങുന്നത് അറിവ് നേടി സാമൂഹ്യ ജീവിയാകുമ്പോഴാണ്. അപൂർവ്വം ആളുകൾക്കാണ് ബാല്യ ശീലങ്ങളെ അന്ധവിശ്വാസങ്ങളെ പൂർണമായി അതിജീവിക്കാൻ കഴിയുന്നത്.
PRASAD ALAKODE :അതും പട്ടുപാവാടയും സെറ്റ് സാരിയും ഒക്കെ ഉടുത്ത് 'പാരമ്പര്യ'ത്തെ ഊട്ടിയുറപ്പിച്ച് മാത്രം.
JITHESH :പാരമ്പര്യം സൃഷ്ടിച്ചത് പുരുഷനാണ്.
PRASAD ALAKODE :( to Sacharias)
 ഇവരൊന്നും ഇറങ്ങില്ല..
ഒന്ന് പുരുഷന്മാർ അത് സമ്മതിക്കില്ല😊
രണ്ട് സമ്മതിച്ചാലും അവർ വരില്ല
വീട്ടിലിരുന്ന് ടി.വി. കാണലും  മറ്റ് കാര്യങ്ങളും
അതിലേ അവർക്ക് താൽപര്യമുണ്ടാവൂ...

SREESHMA : (REPLY  TO JITHESH)ഏറെക്കുറെ സാമൂഹ്യനിയമങ്ങളെല്ലാം അങ്ങനെ ആണല്ലോ...

[10:48 AM, 3/8/2019] Radhakrishnan Master: അന്ധവിശ്വാസങ്ങളെ അതിജീവിക്കുവാനുള്ള പരിശീലനം അതിപ്രധാനമാണ്. മതാചാര നിഷ്ഠ ക ളിൽ പലതും ശുചിത്വത്തിനും ആരോഗ്യത്തിനും സാമൂഹ്യ ജീവിതത്തിനു ഉതകുന്നവയുമാണ്. കല്ലും നെല്ലും വേർതിരിക്കുന്നതു പോലെ ഇവ വേർതിരിച്ചെടുക്കാൻ വ്യക്തി സ്വയം പഠിക്കേണ്ടതുണ്ട്.ഇവിടെ പൊതു ഇടങ്ങൾക്കും ചർച്ചകൾക്കും കാര്യമായ പ്പനമുണ്ട്. ബാലസംഘങ്ങളെ ഈ ദിശയിൽ ചലിപ്പിക്കേണ്ടതുണ്ട്.
[10:49 AM, 3/8/2019] Radhakrishnan Master: കാര്യമായ സ്ഥാനമുണ്ട് എന്നു വായിക്കണം.
[10:51 AM, 3/8/2019] Prasad Alakod: പുരുഷന്മാർ വീട്ടിൽ ഇരിക്കട്ടെ കുറച്ചു നാൾ

[10:54 AM, 3/8/2019] Jithesh: യോ... തുണിയലക്കൽ, പാചകം, അടുക്കളത്തോട്ടം, പരിചരണം,

[1:21 PM, 3/8/2019] +91 94964 00118: ഇതൊക്കെ  വനിതകൾക്കുള്ള   ഡ്യൂട്ടിയാന്നറിയാം   ല്ലേ
[2:25 PM, 3/8/2019] +91 94463 54139: ഇതൊരു ആചാരമല്ലേ ...

[3:05 PM, 3/8/2019] +91 99611 11795: വനിതാ ദിനത്തിലെങ്കിലും എന്റെ അനിയത്തി പുരത്തിറങ്ങിയല്ലോ.. സന്തോഷം..
അപ്പോൾ പണ്ടുമുതലേ ഭാര്യമാർക്ക് ഭർത്താക്കൻമാർ കള്ളു കുടിക്കുന്നത് ഇഷ്ടമല്ലായിരുന്നു അല്ലേ .. 😌 സ്വന്തം കാരണത്താൽ അല്ലാതെ സുഷിരങ്ങൾ വീഴുന്ന പാവം വട്ടയിലകൾ ..
[5:25 PM, 3/8/2019] +91 90617 57422: കാൽനഖങ്ങളിലേക്ക് മാത്രം നോക്കി നോക്കി നടന്ന്
അപകർഷതയുടെ അന്തർ ലോകത്തിൽ
അഭിരമിച്ച പെൺകുട്ടിക്കാലം
ഓർക്കുമ്പോൾ രസം തോന്നുന്നു.
മറ്റുള്ളവരിൽ നിന്ന്
ഒളിപ്പിക്കേണ്ട നിഗൂഢ വസ്തുവാണ് താനെന്ന
അതികലശലായ ആശങ്ക കാരണം
പൊതു ഇടത്തിൽ
ഒളിജീവിതം നയിച്ച കാലം ...
പോകെപ്പോകെ
ആത്മബോധം
പീലി വിരിച്ചാടാൻ തുടങ്ങി.
TTC കഴിഞ്ഞപ്പോഴേക്കും
ആൾക്കാരുടെ മുഖത്തുനോക്കി ചോദ്യം ചോദിക്കാനും
നേരെ നിന്ന്
ഉത്തരം പറയാനുമുള്ള കരുത്ത് നേടി.
ടീച്ചറായപ്പോൾ
ആകസ്മികമായി
അധ്യാപക സംഘടനയുടെ  നേതൃനിരയിലും എത്തി..
ആയിരങ്ങൾക്കു മുമ്പിൽ
പതറാതെ പിടിച്ചു നിൽക്കാൻ
പറ്റുന്നു.
നിങ്ങൾ അറിയുന്ന പഴയ സജ്നയോ
ഇന്നത്തെ സജ്നയോ
സത്യം/സ്വപ്നം എന്ന ആശങ്ക ബാക്കിയാവുന്നു

ഏവർക്കും വനിതാ ദിന ആശംസകൾ
[5:28 PM, 3/8/2019] +91 90617 57422: ഇനി രംഗത്ത് വന്നില്ലാന്ന് പറയരുത്
അതിരയാളമില്ലാത്ത ട്രാക്കിലൂടെ  സ്ത്രീമുന്നേറ്റത്തിലേക്ക് ഓടിയെത്തി അവളുടെ കരുത്ത് രേഖപ്പെടുത്തി
കടന്നു പോകവെ...
ഇനിയും ഫിനിഷിംഗ് പോയിന്റിന് അരികെയല്ലാത്തവൾ;
അവൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നുവെന്നതിന്റെ കലണ്ടർ സാക്ഷ്യം കൂടിയാകട്ടെ മാർച്ച് 8...

സ്ത്രീയെ സ്നേഹിക്കുകയെന്നാൽ / സച്ചിദാനന്ദൻ

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളെ കല്ലിനുള്ളിൽ നിന്ന്
ഉയിർത്തെഴുന്നേല്പിക്കുകയാണെന്നർത്ഥം.
അടിതൊട്ടു മുടി വരെ പ്രേമത്താലുഴിഞ്ഞ്
ശാപമേറ്റുറഞ്ഞ രക്തത്തിന്
സ്വപ്നത്തിന്റെ ചൂടു പകരുകയെന്നാണർത്ഥം.

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കാറ്റും കോളും നിറഞ്ഞ കടലിൽ
മേഘങ്ങൾക്കു കീഴിൽ പുതിയൊരു ഭൂഖണ്ഡം തേടി
കപ്പലിറക്കുകയെന്നാണർത്ഥം.

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
തന്റെ മാംസപേശികളുടെ ദാർഢൃം മുഴുവൻ
ഒരു സൗഗന്ധികത്തിന്റെ മ്യദുലതയ്ക്കായി കൈമാറുകയാണ്.
മണി മുടിയും പടച്ചട്ടയുമൂരിയെറിഞ്ഞ്
മറ്റൊരു മാനം കടന്ന് മറ്റൊരു ഗ്രഹത്തിലെ
കാറ്റിന്,മറ്റൊരു ജലത്തിന്,
തന്റെ മാംസത്തെ വിട്ടുകൊടുക്കുകയാണ്.

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളുടെ പ്രാചീനമായ വടുക്കളിൽ നിന്ന്
സൂര്യരശ്മി പോലെ കൂർത്ത ഒരു വാൾ കണ്ടെത്താൻ
അവളെ സഹായിക്കുകയാണ്.
എന്നിട്ട് ചോരവാർന്ന് തീരും വരെ ആ മൂർച്ചയിൽ
സ്വന്തം ഹൃദയം അമർത്തിക്കിടക്കുയാണ്.

ഞാൻ ഒരു സ്ത്രീയെ സ്നേഹിച്ചിട്ടില്ല.
----------------------------------------------------
[9:00 PM, 3/8/2019] Prasad Alakod: സജ്നയെ അയൽപക്കക്കാരിയെന്ന നിലയിൽ   കുട്ടിക്കാലം തൊട്ടേ അറിയാം ...
അന്നേ മിടുക്കിക്കുട്ടിയായിരുന്നല്ലോ...
ഈ പറഞ്ഞ അപകർഷതാ ബോധം ഒന്നും അന്ന് എന്തായാലും പുറമേ..കണ്ടിട്ടില്ല.
അധ്യാപക സംഘടനയിൽ സജ്ന വരുമ്പോൾ ഇത്ര സജീവമാകുമെന്ന്  പ്രതീക്ഷിച്ചില്ല..
പക്ഷെ ഉത്തരവാദിത്വങ്ങൾ നന്നായി തന്നെ ഏററ്റടുക്കുന്നുണ്ട്..
ആലക്കോട് ആയിരുന്നു താമസം എങ്കിൽ റീഡേഴ്സ് ഫോറം വനിതാ കമ്മറ്റി കൺവീനറാക്കാമായിരുന്നു😀
സതീഷിന്റെ ശക്തമായ പിൻതുണയും സജ്ന യുടെ പ്രവർത്തവിഒയത്തിനു പിറകിലുണ്ടാവും
ഇനിയും സജീവമായി മുന്നോട്ട്..
[9:10 PM, 3/8/2019] Prasad Alakod: ശനിയാഴ്ച വനിതകളുടെ  കൂട്ടമായ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു...

[9:28 PM, 3/8/2019] +91 94471 64629: ഈ വനിതാദിനം ഒരുപാട് സന്തോഷം നൽകി.
എന്റെ ആശയങ്ങൾ അഭിപ്രായങ്ങൾ  പങ്കുവെക്കാൻ അവസരം
സർവകലാശാലയിൽ വനിതാദിന ആഘോഷത്തിൽ  നൃത്തശില്പം അവതരിപ്പിക്കാൻ നേതൃത്വം.
ജില്ലാ കുടുംബശ്രീ വനിതാദിനാഘോഷത്തിൽ വനിതാദിന സന്ദേശം നൽകി.
വനിതാസാഹിതിയിൽ വനിതാദിനാഘോഷം പെൺകവിയരങ്ങ്,
എന്റെ നാട്ടിലെ ലൈബ്രറിയിൽ വനിതാ ദിനാഘോഷം. വനിതാദിന സന്ദേശം അവതരിപ്പിക്കാൻ  അവസരം
ഒരുപാട് ചർച്ചകൾ, വേറിട്ട കാഴ്ചപ്പാടുകൾ, സംവാദങ്ങൾ ... ഇതിലൊക്കെ ഭാഗമാകാൻ കഴിഞ്ഞതിന്റെ  ഒരുപാട് സന്തോഷം.

നാലാളുടെ മുൻപിൽ  സംസാരിക്കാൻ ഈ ആലക്കോടുകാരിക്ക് ലഭിച്ച അവസരം   ഇവിടെ പങ്കുവക്കട്ടെ....
[9:43 PM, 3/8/2019] +91 94463 54139:
[9:43 PM, 3/8/2019] +91 94463 54139: മനോഹരം
[9:44 PM, 3/8/2019] Prasad Alakod: തീർച്ചയായും സിന്ധു
ഒരിക്കലും സിന്ധുവിന്റെ ഈ ഒരു ഡയമെൻഷൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
സിന്ധു ചിന്മയയിലെ അധ്യാപികയായി കഴിഞ്ഞിരുന്ന കാലത്ത് നിന്നും വലിയ മുന്നേറ്റമാണ് ഇന്നത്തെ സിന്ധുവിലേയ്ക്ക് വന്നിട്ടുള്ളത്..ആലക്കോട് ഉള്ളവർ എന്തു കൊണ്ട് മിണ്ടാണ്ടമില്ലാതെ തന്നിലേക്കൊതുങ്ങുന്നു എന്നതാണ് ഞാൻ ആലോചിക്കുന്നത്.
സിന്ധു ഈയിടെ പറഞ്ഞ ഒരു വാചകം ഓർമ്മ വരുന്നു. ഞാനും കുറെ റിട്ടയേർഡ് മാഷന്മാരും ചേർന്നാണ്  ഇവിടെ പരിഷദ് പ്രവർത്തനം നടത്തുന്നത് .
എന്തായാലും സിന്ധുവിന്റെ നേതൃത്വ പരമായ പ്രവർത്തനത്തിനും
കവിതയെഴുത്തിനും
ആലക്കോടിന്റെ അഭിവാദ്യങ്ങൾ
[10:20 PM, 3/8/2019] Indulekha:[10:21 PM, 3/8/2019] Indulekha: May u get more chances

(EDITED BY CKR )



No comments:

Post a Comment