വീട്ടുമുറ്റ ചർച്ച -ലക്കം 8 -എഴുത്തും വായനയും പുതിയ വെല്ലുവിളികൾ .

വീട്ടുമുറ്റ ചർച്ച ലക്കം 8-എഴുത്തും വായനയും പുതിയ വെല്ലുവിളികൾ എന്നതാണ് ചർച്ച ചെയ്യുന്ന വിഷയം....
ആലക്കോട് സർഗ്ഗവേദി റീഡേഴ്സ് ഫോറം എട്ടാമത് വീട്ടുമുറ്റ ചർച്ച മാർച്ച് 10 ഞായർ 3 മണിക്ക് കൊട്ടയാട്
ശ്രീ ഐക്കാരാട്ട് പാപ്പച്ചന്റെ വീട്ടുമുറ്റത്ത് നടക്കും....
പ്രശസ്ത നാടകകൃത്തും ,നിരൂപകനും, തിരക്കഥാകൃത്തുമായ എൻ ശശിധരനാണ് അതിഥി..
എഴുത്തും വായനയും പുതിയ വെല്ലുവിളികൾ എന്നതാണ് ചർച്ച ചെയ്യുന്ന വിഷയം....

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാന്തൻ ദ ലവർ ഓഫ് കളറിന്റെ സംവിധായകൻ ഷെരീഫ് ഈസ, തിരക്കഥാകൃത്ത് പ്രമോദ് കൂവേരി, കൈരളി നോവൽ മൽസര വിജയി കെ.എസ് വിനോദ് ,ജിയോഗ്രഫിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: കെ.വി. ദീപേഷ് ,ജയ്പ്പൂർ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേടിയ ടി.ജി. പ്രഭാകരൻ എന്നിവരെ ചടങ്ങിൽ അനുമോദിക്കും..

മലയോര മേഖലയുടെ സാംസ്കാരിക ചരിത്ര ത്തിലെ ഈ അവിസ്മരണീയ മുഹൂർത്തത്തിൽ പങ്കാളിയാവാൻ താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു...

മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ സമൂഹത്തെ നിർമ്മിക്കുന്നതിൽ ,എഴുത്തിനും ,വായനയ്ക്കും ,
കലയ്ക്കും, സംഗീതത്തിനും സിനിമയ്ക്കുമെല്ലാം വലിയപങ്കുണ്ട്.  അത്തരമൊരു വലിയ ഉത്തരവാദിത്വമാണ്
,സർഗ്ഗവേദി റീഡേഴ്സ് ഫോറം, ആലക്കോട്ഫിലിം സൊസൈറ്റി കൂട്ടായ്മ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്.
ഈ കൂട്ടായ്മ വിജയിക്കുന്നതിൽ നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിദ്ധ്യത്തിനും.. സഹകരണത്തിനും വലിയ പങ്കുണ്ട്....
അതുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു..
ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു....


തയ്യാറെടുപ്പ് 
വായന ജീവിതം തന്നെ -എൻ.ശശിധരൻ

22 Jun 2018, 04:00 AM IST

പ്രകൃതിയിലേക്കും മനുഷ്യർകൂടി ഉൾപ്പെട്ട ജൈവപ്രതിഭാസങ്ങളിലേക്കുമുള്ള ആദിമമായ ഒരു ’വിളി’ ഓരോ വായനക്കാരനും അഥവാ വായനക്കാരിയും അനുഭവിച്ചറിയുന്നുണ്ട്. ആ വിളി കേൾക്കാത്തവർക്ക്, അതിന്റെ ആനന്ദങ്ങളും ആകുലതകളും തിരിച്ചറിയാൻ കഴിയാത്തവർക്ക് നഷ്ടപ്പെടുന്നത് ജീവിതത്തെക്കുറിച്ചുള്ള സമഗ്രാവബോധം തന്നെയാവണം. അക്ഷരവായന, പ്രകൃതിയുടെയും മനുഷ്യരുടെയും വായനയായി സ്വയം പരിണമിക്കുന്നതിനാൽ, ഒരേസമയം വ്യക്തിപരവും സാമൂഹികവുമായ സാംഗത്യം അതിനുണ്ട്.

വ്യക്തിസ്വത്വം സാമൂഹികമായ അസ്തിത്വത്തിന്റെ ഭാഗമായി രൂപപ്പെടുന്നതാണെന്നുള്ള ബോധ്യമാണ്, വായനയുടെ ആദ്യത്തെ ഫലശ്രുതി. ഈ ആത്മബോധം വ്യക്തികളെന്ന നിലയിൽ മനുഷ്യരെ പുതുക്കിപ്പണിയുന്നു. സഹജീവികളിലേക്കും ജൈവവൈവിധ്യങ്ങളിലേക്കും സമസൃഷ്ടിസ്‌നേഹത്തിന്റെ പാലങ്ങൾ പണിയുന്നു. മതം, ജാതി, വർഗം, ലിംഗം, സമ്പത്ത്, അധികാരം, പദവി, പ്രശസ്തി എന്നിങ്ങനെയുള്ള വിഭജനങ്ങൾക്കതീതമായി മനുഷ്യർക്കിടയിൽ മാനുഷികമായ പാരസ്പര്യം സാധ്യമാണെന്ന് വായന നമ്മെ പഠിപ്പിക്കുന്നു.

വൈയക്തികമായ ആർജിതാനുഭവങ്ങളും വായനയിലൂടെ ലഭിക്കുന്ന അനുഭവങ്ങളുടെ ബൃഹദ്ഘടനകളും സമന്വയിപ്പിച്ച് സാമൂഹികമായ അനുഭവങ്ങളാക്കുന്ന പ്രവൃത്തികൂടിയാണ് വായന. അപ്പോൾ ആനന്ദവും അനുഭൂതിയും ലാവണ്യചിന്തകളും ചരിത്രവത്കരിക്കപ്പെടുന്നു. വായന സർഗാത്മകമാകുന്നു. വായന എഴുത്തിന്റെ പൂരണവും പുനർനിർമിതിയുമാകുന്നു. പ്രകൃതിയിലെന്ന പോലെ വ്യക്തികളുടെ വായനാജീവിതത്തിലും പല ഋതുക്കളുണ്ട്; ആവർത്തിക്കപ്പെടാത്ത ഋതുക്കൾ. പർവതഗഹ്വരങ്ങളിൽനിന്ന് ഉറപൊട്ടി താഴ്‌വരകളിലൂടെ കാട്ടരുവികളായി കുലംകുത്തിയൊഴുകി, കൈത്തോടായും പുഴയായും വൻനദികളായും സമുദ്രത്തിൽ വിലയിക്കുന്ന ഒരു ദീർഘപ്രയാണമാണ് വായന. സമുദ്രത്തിന്റെ പ്രക്ഷുബ്ധതയും ഗഹനതയും ശാന്തതയും ഒന്നുചേർന്ന ഒരു പ്രതിഭാസം.

മുട്ടത്തുവർക്കിയിൽനിന്നാരംഭിച്ച്, കഴിഞ്ഞദിവസം വായിച്ചുതീർത്ത മരിയോ വർഗാസ് യോസയുടെ ’നെയ്‌ബർഹുഡ് ’എന്ന നോവലിലൂടെ കഴിഞ്ഞ അറുപതോളം വർഷങ്ങളായി ഞാൻ വായന തുടർന്നുകൊണ്ടിരിക്കുന്നു. 

***************************************************************************

CREDITS TO https://www.tvsamskara.com/news-kerala-state-film-award-best-film-kanthan/
പ്രകൃതിയുടെ നഷ്ടപ്പെട്ട പച്ചപ്പ് തിരിച്ചെടുക്കാനുള്ള ത്യാഗനിര്‍ഭരമായ ജീവാര്‍പ്പണത്തിന്‍റെ കഥ പറയുന്ന സിനിമയാണ് ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍. ചെറുപ്പത്തിലേ ആദിവാസികളായ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കാന്തന്‍ എന്ന പത്തുവയസ്സുകാരനെ ആര്‍ജ്ജവമുള്ള മനുഷ്യനായി വളര്‍ത്തിയെടുക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ആദിവാസികള്‍ക്ക് ഇപ്പോഴും അനുഭവിക്കേണ്ടിവരുന്ന അവഗണനയുടെയും അനീതികളുടെയും തീക്ഷ്ണമായ ആവിഷ്ക്കരണം. അടിയ വിഭാഗത്തില്‍പെട്ട ആദിവാസികളുടെ ആചാരാനുഷ്ഠാനങ്ങളും അതിജീവന ശ്രമങ്ങളും ഉള്‍ക്കാഴ്ചയോടെ അവതരിപ്പിച്ചതിനാലാണ് ഈ ചിത്രത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കുന്നതെന്ന് ജൂറി വിലയിരുത്തി
മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിയ്ക്കുന്ന മലയാളിയായ പ്രമുഖ സമരനായിക ദയാഭായ് മുഖ്യകഥാപാത്രമായി അഭിനയിച്ച ഈ ചിത്രം വയനാട്ടിലെ തിരുനെല്ലിയിലായിരുന്നു ചിത്രീകരിച്ചത്. ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാഭായ് അവതരിപ്പിച്ചത്. ഷെരീഫ് ഈസയാണ് സംവിധായകന്‍. ഹ്രസ്വചിത്രസംവിധായകനായ ഷെരീഫ് ഈസയുടെ ആദ്യ കഥാചിത്രമാണ് കാന്തന്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് ഷെരീഫ് ഈസ.കാന്തന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മാസ്റ്റര്‍ പ്രജിത്താണ്. ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. പ്രമോദ് കൂവ്വേരിയാണ് തിരക്കഥ നിര്‍വ്വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സിനിമാ സൗഹൃദകൂട്ടായ്മയാണ്. നേരത്തേ ഈ ചിത്രം കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ മത്സരവിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുത്തിരുന്നു.

*******************************************************************************
ആലക്കോട് സർഗ്ഗവേദി റീഡേഴ്സ് ഫോറം വീട്ടുമുറ്റ ചർച്ച മാർച്ച് 10 ഞായർ 3 മണിക്ക് കൊട്ടയാട്ഐക്കര പാപ്പച്ചന്റെ വീട്ടു മുറ്റത്തു നടന്നു .നൂറിലധികം  പേർ പങ്കെടുത്തു .സംഘാടന മികവു കൊണ്ടും ആഴമേറിയ സാഹിത്യ ചർച്ചകൾ കൊണ്ടും  മിക വ്  പുലർത്തിയ പ്രോഗ്രാമിൽ വേനൽമഴയും വേറിട്ട ഒരു പ്രകടനം കാഴ്ച വെച്ചു .

പ്രശസ്ത നാടകകൃത്തും ,നിരൂപകനും, തിരക്കഥാകൃത്തുമായ എൻ ശശിധരനാണ് അതിഥിയായെത്തിയത് .
എഴുത്തും വായനയും പുതിയ വെല്ലുവിളികൾ എന്ന വിഷയം അദ്ദേഹം അവതരിപ്പിച്ചു.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാന്തൻ ദ ലവർ ഓഫ് കളറിന്റെ സംവിധായകൻ ഷെരീഫ് ഈസ, തിരക്കഥാകൃത്ത് പ്രമോദ് കൂവേരി, കൈരളി നോവൽ മൽസര വിജയി കെ.എസ് വിനോദ് ,ജിയോഗ്രഫിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: കെ.വി. ദീപേഷ് ,ജയ്പ്പൂർ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേടിയ ടി.ജി. പ്രഭാകരൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു

മലയോര മേഖലയുടെ സാംസ്കാരിക ചരിത്ര ത്തിലെ ഈ അവിസ്മരണീയ മുഹൂർത്തത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു .


മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ സമൂഹത്തെ നിർമ്മിക്കുന്നതിൽ ,എഴുത്തിനും ,വായനയ്ക്കും ,
കലയ്ക്കും, സംഗീതത്തിനും സിനിമയ്ക്കുമെല്ലാം വലിയപങ്കുണ്ട്.  അത്തരമൊരു വലിയ ഉത്തരവാദിത്വമാണ്
,സർഗ്ഗവേദി റീഡേഴ്സ് ഫോറം, ആലക്കോട്ഫിലിം സൊസൈറ്റി കൂട്ടായ്മ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്.








എൻ ശശിധരൻ മാസ്റ്റർ -മറുപടി പ്രസംഗം 



REVIEWS
[9:27 PM, 3/10/2019] +91 82818 67661: എല്ലാ കുടുംബാംഗങ്ങൾക്കും നമസ്കാരം.
സാർഥകമായ ഒരു വീട്ടുമുറ്റ ചർച്ചകൂടി നടന്നു കഴിഞ്ഞു.
വിഷയാവതരണത്തെക്കാൾ ചർച്ചയും തുടർന്നുള്ള അർഥവത്തായ മറുപടിയുമാണ് എനിക്കേറെ ഇഷ്ടമായത്.
പാപ്പച്ചൻ ചേട്ടന്റെ സ്നേഹമസൃണമായ വാക്കുകൾക്കും സ്വീകരണത്തിനും ഒത്തിരി നന്ദി.
പ്രൗഢമായ വാക്കുകളായിരുന്നു ശശിധരൻ മാഷുടേത്.
എൻ.പ്രഭാകരൻ മാഷിന്റെ - ആഗോളവൽക്കരണം സാഹിത്യത്തിലും മാനുഷിക മൂല്യബോധത്തിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള നിലപാടുകളും ഇന്നത്തെ ക്ലാസ്സും ചേർത്തു ചിന്തിക്കാനാണ് എനിക്കിഷ്ടം.
മാറ്റം വന്ന കേരളീയ മനസ്സിൽ virtual reality - ക്കാണ് ഇപ്പോൾ കൂടുതൽ സ്ഥാനം എന്ന് പ്രഭാകരൻ മാഷ് പറഞ്ഞതായി ഓർമ വരുന്നു. ഇവിടെയും യാഥാർത്ഥ്യത്തെ സൃഷ്ടിക്കുന്ന പുതു എഴുത്തുകാരുടെ സമൂഹം രൂപപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞത് ശരിയാണ് എന്ന് എനിക്കഭിപ്രായമുണ്ട്.
അതിനെ ഉദാഹരിക്കാനാണ് മാഷ് പഴയ എഴുത്തുകാരെക്കുറിച്ച് പറഞ്ഞത്. അന്ന് എഴുത്തുകാരനും കൃതിയും രണ്ടായിരുന്നില്ല.എന്നാൽ ഇന്ന് സ്ഥിതി മറിച്ചാണ്.
'

'എഴുത്തധികാരം' എന്നത് ഇന്ന് സൃഷ്ടിക്കപ്പെടുകയല്ലേ?
'ബാഹുബലി' എന്ന സിനിമ ഇറങ്ങുന്നതിന് രണ്ടു മാസം മുമ്പേ അതിനെക്കുറിച്ച് പരസ്യമിറക്കി സിനിമ ഇന്നതാണ് എന്ന ബോധ്യം കാണികളിൽ സൃഷ്ടിച്ചെടുക്കുന്നു. - അങ്ങനെ ചർച്ച സൃഷ്ടിച്ച് സിനിമ ഹിറ്റാക്കുന്നു.
 ഇതു തന്നെയല്ലേ ഇന്ന് എഴുത്തിലും സംഭവിക്കുന്നത്. എന്തായാലും ഇത്തരം ചിന്താശകലങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ നമ്മിലേക്കു പകരാൻ നമ്മുടെ കൂട്ടായ്മ അവസരമൊരുക്കുന്നുവെന്നത് അഭിമാനം തരുന്നു.
 ഒപ്പം സന്തോഷവും
[9:32 PM, 3/10/2019] Prasad Alakod: ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്ന പലരും
പങ്കെടുത്തില്ല എന്ന ശക്തമായ പ്രതിഷേധം ഞാൻ രേഖപ്പെടുത്തുന്നു..
[9:32 PM, 3/10/2019] +91 82818 67661: കഠിനാധ്വാനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ നമ്മുടെ കുടുംബാംഗങ്ങളായ പ്രഭാകരൻ മാഷ്, വിനോ ദ് മാഷ്, ഡോ. ദീപേഷ് .കെ വി ,പ്രമോദ് കൂവേരി, ഷെരീഫ് ഈസ എല്ലാവർക്കും അഭിനന്ദനങ്ങൾ!

[9:46 PM, 3/10/2019] +91 81292 51115: ഔചിത്യം നോക്കി മാത്രമേ നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾ പ്രതികരിക്കൂ...
[9:57 PM, 3/10/2019] +91 94475 19575: നല്ല പരിപാടി ,
ശശിധരൻ മാഷിന്റെ അഭിപ്രായങ്ങളോട് യോജിപ്പ് രേഖപ്പെടുത്തുന്നു .
മറ്റൊരു പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതുണ്ടായതിനാൽ മുപടി പ്രസംഗം കേൾക്കാൻ സാധിച്ചില്ല എന്ന വിഷമമുണ്ട് .

മാഷ് പറഞ്ഞ ഒരു കാര്യം പ്രത്യേകം സ്മരണീയം ,ചില ബിംബങ്ങളെ മുന്നിൽ നിറുത്തി അവരുടെ രചനാശൈലിയുമായി താരതമ്യം ചെയ്ത് പുതിയ എഴുത്തുകാർക്ക് മാർക്കിടുന്ന പ്രവണത ഒട്ടുമേ ആശാസ്യമല്ല .

നല്ല പ്രോഗ്രാം ,നല്ല സംഘാടനം ,നല്ല പങ്കാളിത്തം ,നല്ല അന്തരീക്ഷം [ തലക്കുമുട്ടെ തൂങ്ങി നില്ക്കുന്ന മാങ്ങകൾക്കടിയിലിരുന്ന് ഇതുപോലൊരു ചർച്ചയിൽ പങ്കെടുക്കുന്നത് അവിസ്മരരീയമായ അനുഭവം തന്നെ .

സംസാരിച്ചവരൊക്കെ തന്നെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു .

പോരാത്തതിന് കടുത്ത വേനലിൽ ഒരു കുളിർ മഴയും സ്വാദിഷ്ടമായ കപ്പയും ചമ്മന്തിയും .

ആനന്ദലബ്ദിക്കിനിയെന്തു വേണം.


എല്ലാവർക്കും റൊമ്പ നൻട്രി...

No comments:

Post a Comment