Monday, May 27, 2019

പി.അവാർഡ് ദാനച്ചടങ്ങ് ഹൃദ്യമായ അനുഭവമായി

പി.അവാർഡ് ദാനച്ചടങ്ങ് ഹൃദ്യമായ അനുഭവമായിരുന്നു . മഹാകവിയുടെ പേരിലുള്ള അവാർഡ് ഏറ്റവും അർഹമായ കരങ്ങളിൽത്തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത് . കവി പി.രാമന്റെ മറുപടി പ്രഭാഷണം വളരെ മികച്ച ഒരു അനുഭവം തന്നെയായിരുന്നു . പി. കുഞ്ഞിരാമൻ നായരുടെ ജീവിതവും കവിതകളും ഉള്ളിലാവാഹിച്ച കവി  നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു .  കാവ്യശകലങ്ങൾ  മനോഹരമായി ആലപിച്ചു അതിന്റെ അർത്ഥാന്തരങ്ങളിലേക്ക് പോയപ്പോൾ  ഓർമകളുടെ വസന്തകാലത്തിൽ ഞാൻ കുളിരണിഞ്ഞു നിൽക്കുകയായിരുന്നു . എനിക്കേറെ ഇഷ്ടമായിരുന്നു , മഹാകവി പി .യുടെ കവിതകൾ .പഠനത്തിന്റെ തിരക്കിൽ അവയെല്ലാം  കൈമോശം വന്നതോർത്തു എനിക്കു കുറ്റബോധം തോന്നി .  മഹാകവിയുടെ കാവ്യ കല്പനകളുടെ മാസ്മരികത തൊട്ടറിഞ്ഞപ്പോൾ ,അബോധ മനസിൽ നിന്നുയിർ കൊള്ളുന്നതാണ് കവിതയെന്നു പറഞ്ഞപ്പോൾ ഞാനെഴുതിയതൊന്നും കവിതയല്ലായിരുന്നു എന്നെ നിക്കു ബോധ്യമായി. അങ്ങനെയൊന്നെഴുതാനാവില്ലെന്നും .  കവിയുടെ അനിർഗളനിർഗളമായ പ്രഭാഷണം തീരാതിരുന്നെങ്കിൽ എന്നാശിച്ചുപോയി .  വല്ലാത്തൊരു ഊർജപ്രവാഹം തന്നെ .ഇടയ്ക്കൊക്കെ ഇങ്ങനെ ഒന്ന് ഊർജം സംഭരിക്കണം ,മുന്നോട്ടുള്ള  ജീവിതത്തിന്. മറ്റു എഴുത്തുകാരുടെ വാക്കുകളിലൂടെയും മഹാകവിയുടെയും കവി പി. രാമന്റെയും 'കൊമ്പും തുമ്പിയും 'തൊട്ടറിയാൻ ചെറുതായെങ്കിലും സാധിച്ചു .മഹാസമുദ്രം തന്നെയായ മഹാകവിയുടെ കവിതകളുടെയും ജീവിതത്തിന്റെയും ആഴവും പരപ്പും കണ്ടെത്താൻ ലോകത്തിനു കഴിയട്ടെ  . കവി പി.രാമനും കാവ്യ ലോകത്ത് പുതിയ ഭാവതലങ്ങൾ കണ്ടെത്താനാവട്ടെ .  മഹാകവി പി .കുഞ്ഞിരാമൻ നായരെപ്പോലെ അനശ്വരനാകുവാൻ സാധിക്കട്ടെ.
     സർഗവേദി - റീസേഴ്സ് ഫോറത്തിന്റെ മികച്ച സംഘാടനവും പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യവും  പ്രൗഢോജ്വല സദസും പരിപാടിയുടെ മാറ്റുകൂട്ടി .  തികച്ചും സ്വാർത്ഥകമായ  ദിനം
*********************************************************************************


ഇങ്ങനെ ഒരു കവിയെ കുറിച്ച് അറിയുന്നത് തന്നെ ഇപ്പോഴാണ് ..
അതും കവിതകൾക്കായി മാത്രം ജൻമം എടുത്ത വ്യക്തിയെ ...
പ്രകൃതിയെ സ്നേഹിച്ച കവി , ഭക്ത കവി ,' മനുഷ്യന് പ്രകൃതി ഭാവം നൽകിയ കവി ..
അധികം കവിതകൾ വായിച്ചിട്ടില്ലാത്ത എനിക്ക് മനോഹരമായി ആസ്വദിക്കാൻ സഹായിച്ച,
പി. യുടെ കവിതകളെ കുറിച്ച് അതിന്റെ ഉദ്ദേശ്യശുദ്ധിയോടെ പറഞ്ഞ് തരുന്ന പ്രസംഗങ്ങളും കവിതാലാപനങ്ങളും ...
(താമരയെയു 'തോണിയെയും അറിയാം പക്ഷേ താമരതോണി എന്ന് കേട്ടത് ആദ്യം ,അതുപോലെ താമരക്കോഴി ,താമരതേൻ .. )

ഏതായാലും എല്ലാവരും സൂചിപ്പിച്ച പോലെ 'വളരെ നല്ല മധുരമായ അനുഭവം .
ഈ ഒരു അനുസ്മരണം' ആലക്കോടിന്റെ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ ഒരു പൊൻ തൂവൽ ആകട്ടെ ...

*************************************************************************


പൊന്നാര്യൻ ചാഞ്ഞു പൂക്കുന്ന പാടവരമ്പിലൂടെ കവി  മഹാ കവിയുടെ കാല്പാടുകൾ തേടി നടത്തിയ യാത്ര വേഗം തീർന്നു പോയോ എന്നു മാത്രം സംശയം. കവി സാന്നിദ്ധ്യം  ഇന്നുച്ചവരെ ഉണ്ടെങ്കിൽ ആ ഊർജ്ജ പ്രവാഹം കുറച്ചു നേരം കൂടി ആകാമായിരുന്നു. അതിഥികൾക്കും ആതിഥേയർക്കും പങ്കാളികൾക്കും മധുരമായ അനുഭവം. ഇനിയുമുണ്ടാകട്ടെ
***************************************************************************

പി യുടെ കവിതയിൽ ഒരു കുറ്റബോധത്തിന്റെ നിരന്തര ധ്വനിയുണ്ടെന്നും പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടലുകൾ കാലാവസ്ഥാ വ്യതിയാനത്തിൽ വരെ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഈ കുറ്റബോധം വായനക്കാരെ കവിതയിലൂടെ  വേട്ടയാടിക്കൊണ്ടിരിക്കുo എന്ന് പി രാമൻ പ്രഭാഷണം അവസാനിപ്പിച്ചത് ഏറെ പ്രസക്തവും വ്യത്യസ്തവും ആയി എനിക്കു തോന്നി.
*********************************************************************************





രമേശൻ മാഷ്  പി.യുടെ 'സൗന്ദര്യപൂജ' അവതരിപ്പിച്ചത് ഏറെ ഹൃദ്യവുo അവസരോചിതവുമായി.ആലാപനം ശ്രദ്ധേയവും.
*******************************************************************************
പരിപാടിയുടെ മർമ്മം അറിഞ്ഞു പ്രവർത്തിക്കുന്നവനാണു് മികച്ച സംഘാടകൻ. ആ അർത്ഥത്തിൽ വേദിയുടെയും, സദസിനെറയും നാഭീനാള ബന്ധമായി പ്രവർത്തിക്കുന്ന പ്രസാദ് മാഷിന് അഭിനന്ദനങ്ങൾ
************************************************************************


തീർച്ചയായും ഇത് നമ്മുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ്..
കവിത ചൊല്ലാൻ രമേശൻ മാഷ് തയ്യാറായില്ലെങ്കിൽ
പണി പാളിയില്ലേ..
സദസ്സിൽ വന്ന ഓരോരുത്തരും പരിപാടിയെ വിജയിപ്പിക്കുകയാണ് ചെയ്തത്...
കരുവൻചാൽ ,നെല്ലിപ്പാറ ,
തേർത്തല്ലി ,കാർത്തികപുരം സ്ഥലങ്ങളിൽ നിന്നൊക്കെ ആളുകളെ പങ്കെടുപ്പിച്ചവർ... ചക്കപ്പഴവും മാങ്ങാപ്പഴവും കൊണ്ടുവന്നവർ.. തിരക്കുകൾക്കിടയിലും കുടുംബസമേതം അല്ലാതെയും വന്നവർ.. വരാൻ ഒരു സാഹചര്യമില്ലെങ്കിലും ,വന്ന് കുറെ സമയം ഇരുന്ന് പങ്കാളിത്തം ഉറപ്പിച്ചവർ
ബോർഡ് വെക്കാനും ഓല കെട്ടാനും. കസേര ഇടാനും
ചായ വെള്ളം വിതരണം ചെയ്യാനും.. ഇങ്ങനെ എത്ര എത്ര പണികളുടെയും ,എത്ര ആലോചന യോഗങ്ങളുടെയും ഫലമാണ് നമ്മുടെ പ്രവർത്തനം ,, അതിനാൽ തീർച്ചയായും ഇതൊരു കൂട്ടായ്മയുടെ വിജയമാണ്

CLICK HERE FOR MORE
https://savenaturesavemotherearth.blogspot.com/2019/05/blog-post_27.html

No comments:

Post a Comment